അനുബന്ധ വാര്‍ത്തകള്‍
- ഇനി വാട്സ്ആപ്പിലൂടെ യൂബർ ബുക്ക് ചെയ്യാം: ലോകത്ത് ആദ്യം നടപ്പിലാവുക ഇന്ത്യയിൽ
- 'ട്രോളുകള്‍ നിരോധിക്കണം', മുഖ്യമന്ത്രിയോട് ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ്
- ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്,അഡ്മിന് കൂടുതൽ പവർ, വാട്ട്സ്ആപ്പിലെ പുതിയ മാറ്റം ഇങ്ങനെ
- വാട്ട്സ്ആപ്പ് വഴി പേയ്മെന്റ്, ക്യാഷ്ബാക്ക് ഓഫർ ഇങ്ങനെ
- വാട്സാപ്പ് മെസേജിലൂടെ ട്രിപ്പിള്‍ തലാഖ്: പൂനെ സ്വദേശിക്കെതിരെ എഫ്ഐആര്‍
ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട; വാട്സ്ആപ്പില്‍ ഇനി ലൈക്കും സ്മൈലിയും ആംഗ്രിയും വരും !
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉള്ള മെസേജ് റിയാക്ഷന് ഇനി വാട്സ്ആപ്പിലും. 2022 മുതല്‍ വാട്സ്ആപ്പിലും മെസേജ് റിയാക്ഷന് ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. മെസേജ് റിയാക്ഷന്‍സ് ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ മെസേജുകള്‍ക്കും റിപ്ലെ ടൈപ്പ് ചെയ്യുകയോ ഇമോജി തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഒരു ഇമോജി ഉപയോഗിച്ച് മെസേജുകളോട് പ്രതികരിക്കാന്‍ കഴിയും. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇതിനകം ലഭ്യമായ മെസേജ് റിയാക്ഷന് ഓപ്ഷന് തന്നെയാണ് വാട്സ്ആപ്പില്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍. വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരുന്ന മെസേജുകളോട് പ്രതികരിക്കാന്‍ 6 ഇമോജികള്‍ വരെ നല്‍കുമെന്നും സൂചനകള്‍ ഉണ്ട്. ലൈക്ക്, സ്മൈലി, ആംഗ്രി, കെയര്‍ തുടങ്ങി ആറോളം മെസേജ് റിയാക്ഷനുകളാണ് വാട്സ്ആപ്പില്‍ വരാന്‍ പോകുന്നത്.