വാട്ട്സ് ആപ്പ് പരസ്യം അനുവദിക്കാനൊരുങ്ങുന്നു

Last Modified ബുധന്‍, 20 മെയ് 2015 (17:58 IST)
വാട്ട്സ് ആപ്പിലൂടെ പരസ്യങ്ങല്‍ തേടിയെത്തിയാല്‍ എന്താകും അവസ്ഥ ഇപ്പോള്‍ ലഭിക്കുന്ന വാട്ട്സ് ആപ്പ് അനുഭവം പാടെ നശിപ്പിക്കുന്ന അവസ്ഥയായിരിക്കും അത്.

എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ബോസ്റ്റണിലെ ജെപി മോര്‍ഗന്‍ ടെക്നോളജി കോണ്‍ഫറന്‍സില്‍ ഫേസ്ബുക്ക് സി എഫ് ഒ ഡേവിഡ് വെനറാണ് ഇത്തരത്തിലൊരു പദ്ധതിയെപ്പറ്റി ഫേസ്ബുക്ക് ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. ബ്ലൂംബെര്‍ഗമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരസ്യമില്ല എന്നുള്ളതാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. വാട്ട്സ് ആപ്പിന് നേരിട്ടുള്ള വരുമാനം ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസിനുശേഷം ചില രാജ്യങ്ങളില്‍ വാട്ട്സ് ആപ്പ് ഒരു ഡോളര്‍ ഫീസ് മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :