മലയാള സിനിമ പരസ്യങ്ങള്‍ക്ക് ഇനി മുതല്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല

Last Modified ബുധന്‍, 20 മെയ് 2015 (14:20 IST)
ഇനി മുതല്‍ മലയാള സിനിമാ പരസ്യങ്ങള്‍ക്ക് ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉപയോഗിക്കില്ല.
നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കേണ്ട എന്ന തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ പുതിയ തീരുമാനം. ഫ്ലക്സിന് പകരം പേപ്പര് പോസ്റ്ററുകള്‍ ഉപയോഗികാനാണ് തീരുമാനം

ഫ്ലക്സ്‌ ബോര്‍ഡുകള്‍ക്കുള്ള നിരോധനം ജൂണ്‍ 1 മുതല്‍ നിലവില്‍ വരും. നേരത്തെ മമ്മൂട്ടി നായകനായ വര്‍ഷം എന്ന സിനിമയുടെ പരസ്യങ്ങള്‍ക്കായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :