വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പ് ഇറങ്ങി, നിങ്ങള്‍ക്ക് കിട്ടിയോ?

VISHNU N L| Last Updated: ഞായര്‍, 14 ജൂണ്‍ 2015 (17:07 IST)
വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. കാഴ്ചയിലും,ബഗ്ഗ് പ്രശ്നത്തിലും മികച്ചതാണെന്നാണ് ആപ്ലിക്കേഷന്‍ ഡെവലപ്പേര്സ് അറിയിച്ചിരിക്കുന്നത്. എന്നാല്‍
പ്രത്യേകമായ ഒരു ഫീച്ചറും ഈ പതിപ്പില് അവതരിപ്പിക്കുന്നില്ല. WhatsApp 2.12.126 ബീറ്റ എന്ന പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ് ഫോമില്‍ മാത്രമാണ് പുതിയ വാട്ട്സ് ആപ്പ് എത്തുക.

വാട്ട്സ്ആപ്പ് ഔദ്യോഗിക സൈറ്റിന് പുറമേ തേര്ഡ് പാര്ട്ടി സൈറ്റുകള് ഈ പതിപ്പ് നല്കുമെങ്കിലും, അത് സ്വീകരിക്കുന്നത് ഫോണിന്റെ സുരക്ഷയ്ക്ക് നല്ലതല്ല. പുതിയ പതിപ്പ് ഇന്സ്റ്റാള് ചെയ്യുമ്പോള് പഴയ പതിപ്പ് അണ്ഇന്സ്റ്റാള് ചെയ്യുന്നതായിരിക്കും നല്ലത്. ഈ പതിപ്പ് ഡൗണ്ലോഡ് ചെയ്താല് നിങ്ങളുടെ ഫോണില് Settings -Security or Settings -> Applications എന്ന രീതിയില് പോയി അണ്നോണ് സോര്സ് ഓണാക്കണം അല്ലാത്ത പക്ഷം ചിലപ്പോള് ഈ ഫയല് ഇന്സ്റ്റാള് ചെയ്യാന് സാധിക്കില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :