Last Modified ബുധന്‍, 8 മെയ് 2019 (17:18 IST)
ഓരോ ദിവസവും ഉപയോക്താക്കൾക്കായി നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്ന ക്രോസ് മെസെജിംഗ് സോഷ്യൽ മീഡിയ ആപ്പായ വാട്ടസ് ആപ്പ് ഇപ്പോൾ ഒരു കടുത്ത തീരുമാനത്തിൽ തന്നെ എത്തിച്ചേർന്നിരിക്കുകയണ്. വിൻഡോസ് ഒ എസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ തീരുമാനമെടൂത്തിരിക്കുകയാണ് വാട്ട്സ് ആപ്പ്.
2019 ഡിസംബർ 31 വരെ മാത്രമേ വിൻഡോസ് ഫോണുകളിൽ വാട്ട്‌സ് ആപ്പ് സേവാനം ലഭ്യമാകു. അതിന് ശേഷം വിൻഡോസിന്റെ ഏറ്റവും പുതിയ ഓ എ ആയ വിൻൽദോസ് 10 അതിഷ്ടിത സ്മാർട്ട്‌ഫോണുകളിൽ പോലും വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല. മെയ് ഏഴിനാണ് ഇക്കാര്യം വാട്ട്‌സ് ആപ്പ് ഉപയോക്താക്കളെ അറിയിച്ചത്.
2020 ഫെബ്രുവരിയോടുകൂടി. ആൻഡ്രോയിഡ് 2.3.7 വേർഷനിലും ഐ ഒ എസ് 7നും അതിനു മുൻപുള്ള വേർഷനുകളിലും വാട്ട്‌സ് ആപ്പ് പ്രവർത്തനം നിലക്കും. നോക്കിയ സിംബിയൻ, എസ് 40, എസ് 60 എന്നീ ഒ എസുകളിലും, ബ്ലാക്ക്‌ബെറി സ്മാർട്ട്‌ഫോണുകളിലും നേരത്തെ തന്നെ വാട്ട്‌സ് ആപ്പ് പ്രാവർത്തനം അവസാനിപ്പിച്ചിരുന്നു.