വാട്ട്‌സ് ആപ്പിലെ വ്യാജൻമാർ ഇനി കോടതി കയറിയിറങ്ങി മടുക്കും !

Last Modified വെള്ളി, 14 ജൂണ്‍ 2019 (18:59 IST)
വാട്ട്‌സ് ആപ്പ് കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തിച്ചേർന്നിരിക്കുകയാണ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വട്ട്‌സ് ആപ്പ് ഇനി കോടതികയറ്റും.. വാട്ട്‌സ് ആപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി വ്യാജ പ്രചരണങ്ങൾ ഉൾപ്പടെ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് വാട്ട്‌സ് ആപ്പ് അധികൃതർ വ്യക്തമാക്കി

ഈ വർഷം ഡിംസംബർ ഏഴ് മുതലാണ് ചർട്ട ലംഘകർക്കെതിരെ വാട്ട്‌സ് ആപ്പ് നേരിട്ട് നിയമ നടപടി കൈക്കൊള്ളുക. വ്യാജൻമാരെ പൂർണമയും ഒഴുവാക്കുകയും ബൾക്ക് മെസേജ് സോഫ്‌റ്റ്‌വെയറുകളെ ഉൾപ്പടെ നിയന്ത്രിക്കുകയുമാണ് പുതിയ തീരുമാനത്തിലൂടെ വാട്ട്‌സ് ആപ്പ് ലക്ഷ്യം വക്കുന്നത്.

ചട്ടങ്ങൾ എല്ലാം അംഗീകരിക്കാം എന്ന് ഉറപ്പു നൽകിയ ശേഷമാണ് വാട്ട്‌സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവുക. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നേരത്തെ തന്നെ വാട്ട്‌സ് ആപ്പിന് കഴിയുമായിരുന്നു എങ്കിലും. ചട്ടങ്ങൾ ലംഘിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് നിയമ‌പരമായി തന്നെ നേരിടാൻ വാട്ട്‌സ് ആപ്പ് തീരുമാനിച്ചത്. കർശന നിരീക്ഷണത്തിലൂടെ ചട്ടം ലംഘിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാനും വാട്ട്‌സ് ആപ്പ് തീരുമാനമെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :