അനുബന്ധ വാര്ത്തകള്
- കിയ സെൽടോസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, കിയയുടെ ആദ്യ വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !
- കള്ളപ്പണം നിക്ഷേപിച്ച 50 ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുമെന്ന് സ്വിസ് ബാങ്ക്, ബിസിനസ് രംഗത്തെ പ്രമുഖർ കുടുങ്ങുമെന്ന് റിപ്പോർട്ട്
- കല്ലടയെ നിലക്കുനിർത്താനെന്തെ സർക്കാരിനാകുന്നില്ല ?
- ആഷിഖ് അബുവിന് സൗബിൻ ഇനി 'ഗന്ധർവൻ' !
- കാക്കി ട്രൗസർ അണിഞ്ഞ് പ്രിയങ്ക, ആർഎസ്എസിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറായി എന്ന് ട്രോൾ
ചാറ്റ് ചെയ്യുമ്പോൾ ഇനി അബദ്ധങ്ങൾ പറ്റില്ല, പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്
വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ നമുക്ക് പല തരത്തിലുള്ള അബദ്ധങ്ങൽ പറ്റാറുണ്ട്. സനന്ദേശങ്ങളും ചിത്രങ്ങലുമെല്ലാം ആളുമാറി അയക്കുന്നതാണ് ഇതിൽ നമുക്ക് വലിയ തലവേദനയായി മാറാറുള്ളത്. എന്നാൽ ചിത്രങ്ങൾ ആളു മാറി അയക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫീച്ചർ തന്നെ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ വാട്ട്‌സ് ആപ്പ്
ചിത്രങ്ങൾ അയക്കുമ്പോൾ നിലവിൽ ലഭിക്കേണ്ട ആളിന്റെ പ്രൊഫൈൽ ഇമേജ് ആണ് ചാറ്റിലെ വിൻഡോയിൽ പ്രത്യക്ഷപ്പെടുക. ഇത് തീരെ ചെറുതായതിനാൽ ശ്രദ്ധിക്കാതെ നമ്മൾ സെൻഡ് ചെയ്യും എന്നാൽ ഇനി പ്രൊഫൈൽ ചിത്രത്തിനൊപ്പം തന്നെ സന്ദേശം ലഭിക്കുന്ന ആളിന്റെ പേരും പ്രത്യ്യക്ഷമാകും. ഇതോടെ ആളുമാറി ചിത്രങ്ങൾ അയക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
ചിത്രങ്ങളിൽ അടിക്കുറുപ്പ് നൽകാനുള്ള വിൻഡോക്ക് മുകളിലായി പ്രൊഫൈൽ ഇമേജിന് ത്താഴെയാണ് സെൻഡ് ചെയ്യേണ്ട ആളുടെ പേര് ഊണ്ടാവുക. ഗ്രൂപ്പ് ചാറ്റുകളിലും ഈ സംവിധാനം ഏറെ പ്രയോജനകരമായിരിക്കും. നിലവിൽ 2.19.173 ബീറ്റാ പതിപ്പിൽ പരീക്ഷണാടിസ്ഥാനത്തീൽ ഫീച്ചർ ലഭ്യമാണ് വൈകാതെ തന്നെ ആൻഡ്രോയിഡിന്റെ മറ്റു പതിപ്പുകളിലേക്കും, ഐ ഒ എസ് പതിപ്പിലും ഫീച്ചർ എത്തും.