ആഷിഖ് അബുവിന് സൗബിൻ ഇനി 'ഗന്ധർവൻ' !

Last Modified വ്യാഴം, 20 ജൂണ്‍ 2019 (14:06 IST)
കേരളം നേരിട്ട നിപ്പയുടെ ഭീതി തുറന്നുകാട്ടിയ വൈറസിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന സിനിമയിൽ നായകനാകാൻ സൗബിൻ ഷാഹിർ. ചിത്രത്തിൽ ഭൂമിയിലെത്തുന്ന ഒരു ഗന്ധർവനായാണ് സൗബിൻ വേഷമിടുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. ഉണ്ണി ആർ കഥയൂം തിരക്കഥയും ഒരുക്കുന്ന സിനിമയുടെ ചിത്രീകണം അടുത്ത വർഷം ആദ്യം തുടങ്ങും.

വേറിട്ട പുതിയ ഗറ്റപ്പിലായിരികും ചിത്രത്തിൽ സൗബിൻ വേഷമിടുക. ഭൂമിലേക്കെത്തുന്ന ഗന്ധർവൻ പിന്നിട് പച്ച മനുഷ്യനായി ജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിനും സംഗീതത്തിനും എല്ലാം പ്രാധന്യം ഉണ്ടായിരിക്കും എങ്കിലും മനുഷ്യ ജീവിതത്തിന്റെർ വ്യത്യസ്തമായ ഒരു തലത്തെ കൂറിച്ചായിരിക്കും ചർച്ച ചെയ്യുക. ചിത്രത്തിത്തിന് ഇതേവരെ അണിയറ പ്രവർത്തകർ പേര് നൽകിയിട്ടില്ല.

സൗബിന്റെ നായിക ആരാണെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സംവിധാന രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിരക്കിലാണ് സൗബിൻ ഇപ്പോൾ. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും സൗബിനാണ് നായകൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗബിൻ എന്നും റിപ്പോർട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :