വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 18 ജൂണ്‍ 2020 (12:11 IST)
അതിത്തിയിൽ ഇന്ത്യ
ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയിൽ ചൈനയ്ക്കതിരെ പടയൊരുക്കി അമേരിക്ക. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കിൽ പട്രോളിങ് നടത്തുന്നത് ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങൾ ഉണ്ട്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വ്യാപാര യുദ്ധത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം വഷളയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും വാദപ്രതിവാദങ്ങൾ രൂക്ഷമായതിനിടെയാണ് പസഫിക്കിലേക്ക് മൂന്ന് കപ്പലുകളെ
അമേരിക്ക അയച്ചത്. യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യുഎസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണ് പട്രോളിങ് നടത്തുന്നതെന്ന് യുഎസ് നേവി വാർത്താക്കുറിപ്പിൽ വ്യക്തമക്കി. 2017 ൽ ഉത്തരകൊറിയ ആണവ പരിക്ഷണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സൈനിക നീക്കത്തിന് ശേഷം ഇതാദ്യമായാണ് പസഫിക് സമുദ്രത്തിൽ ഇത്ര വിപുലമായ രീതിയിൽ അമേരിക്ക സൈനിക വിന്യാസം നടത്തുന്നത്.