ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 11 ജനുവരി 2017 (13:24 IST)
ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ് ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് വർക്ക്. ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വോഡഫോണും മൂന്നാം സ്ഥാനത്ത് ഐഡിയയുമാണ്. ജിയോയെ പിന്നിലാക്കാന്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയ എയര്‍ടെല്‍ നാലാം സ്ഥാനത്താണ്.
ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം 18.6 mbps ആണ് ജിയോയുടെ പരമാധി ഡൗൺലോഡിംഗ് വേഗത്. അതേസമയം, മറ്റ് നെറ്റ്‌വര്‍ക്ക് ഭീമന്‍മാരുമായി നിലനില്‍പ്പിനായി പൊരുതുന്ന ബിഎസ്എല്‍ എയര്‍ടെല്ലിനും പിന്നിലാണ്. ഏറ്റവും പിന്നിലുള്ളത് എയർസെലാണ്.
6.7mbps ആണ് വോഡഫോണിന്റെ പരമാവധി ഇന്റര്‍നെറ്റ് ഡൗൺലോഡിംഗ് വേഗത. ഐഡിയയുടെ പരമാവധി വേഗത 5.03mbps ആണ്. എയർടെൽ 4,68 mbps,
ബിഎസ്എൻഎൽ 3.42 mbps, എയർസെൽ 3mbps - എന്നതാണ് മറ്റ് പ്രധാന നെറ്റവർക്കുകളുടെ ഡൗൺലോഡിംഗ് വേഗത.