സിട്രോൺ ആദ്യം ഇന്ത്യയിലെത്തിയ്ക്കുന്ന സിട്രോൺ C5 എയർക്രോസ് എസ്‌യുവിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:06 IST)
പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിയ്ക്കുന്ന സി‌ട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ പരീക്ഷണയോട്ടം ഇന്ത്യയിൽ ആരംഭിച്ചു, മൂടിക്കെട്ടലുകൾ ഒന്നും ഇല്ലാതെ വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ഈ വർഷം സെപ്തംബറോടെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് സിട്രോൺ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് 2021 ലേക്ക് മാറ്റുകയായിരുന്നു.

ചെന്നൈയിലെ നിരത്തുകളിലൂടെ കറുപ്പ്, വെള്ള നിറങ്ങളിലുള്ള സുട്രോൺ സി5 എയർ ക്രോസ് എസ്‌യുവി പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2021 ആദ്യ പദത്തിൽ തന്നെ സിട്രോൺ സി5 എയർക്രോസ് ഇന്ത്യയിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. 2017ലാണ് സി5 എയർക്രോസ് ചൈനീസ് വിപണിയിൽ എത്തുന്നത്. പിന്നീട് യൂറോപ്യൻ വിപണികളിലേക്കും എത്തി.

4,500എംഎം നീളവും, 1,840എംഎം വീതിയും 1,670 ഉയരവും വാഹനത്തിനുണ്ട്. 230 എംഎം ആണ് വീൽ ബേസ്. കാഴ്ചയിൽ സ്റ്റൈലിഷാണ് സി5 എയർക്രോസ്. വീതി കുറഞ്ഞ നീണ്ട ഗ്രില്ലുകളും, ഹെഡ്‌ലാമ്പുകളുംമെല്ലാം വാഹനത്തിന് വ്യത്യസ്തമായ ഒരു ലുക്കാണ് നൽകുന്നത്. അത്യാധുനില സൗകര്യങ്ങളോടുകൂടിയതാണ് ഇന്റീരിയർ. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ തുടക്കത്തിൽ തന്നെ ഷോറൂമുകൾ ആരംഭിക്കാനും സിട്രോൺ തീരുമാനിച്ചിട്ടുണ്ട്. 1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. സി 5 എയർക്രോസിന് പിന്നാലെ ഇന്ത്യൻ നിരത്തുകളിലെ ഒരുകാലത്തെ രാജാവായിരുന്നു അംബസഡറിനെ പിഎസ്എ തിരികെ കൊണ്ടുവരും എന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :