ഇന്ത്യയ്ക്കായി ഏകദിനം കളിയ്ക്കാൻ ഇപ്പോഴും ആഗ്രഹമുണ്ട്, പക്ഷേ...: വെളിപ്പെടുത്തി പൂജാര

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 29 ജനുവരി 2021 (11:39 IST)
ഡല്‍ഹി: ഗാബ്ബയിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തിയതിൽ ചേതേശ്വർ പൂജാരയുടെ പങ്ക് ചെറുതല്ല. ഓസീസ് ബൗളർമാരിനിന്നും പല തവണ ശരീരത്തിൽ ഏറുകൊണ്ടിട്ടും പിടിച്ചുനിന്ന പൂജാരയെ ഇന്ത്യ ഒന്നടങ്കം അഭിനന്ദനങ്ങൾകൊണ്ട് മൂടിയിരുന്നു. എന്നാൽ ടെസ്റ്റിൽ മാത്രമല്ല ഇന്ത്യയ്ക്കായി ഏകദിനത്തിലും കളിയ്ക്കാൻ ഏറെ ആഗ്രഹിയ്ക്കുന്നു എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ പൂജാര.

'ഇന്ത്യയ്ക്കായി ഏകദിനം കളിക്കാന്‍ താൽപര്യമുണ്ടോ എന്നതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ മറ്റ് കളിക്കാര്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ടെന്നതിനാല്‍ കാര്യങ്ങള്‍ പ്രയാസമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പായി എനിക്ക് മറ്റ് മാച്ച്‌ പ്രാക്ടീസുകള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ ഓസീസ് പര്യടനത്തിന് ഒരുങ്ങുന്നത് വലിയ പ്രതിസന്ധിയായിരുന്നു. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നു എങ്കില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളീയ്ക്കാൻ എനിയ്ക്ക് സാധിച്ചേനെ. ടെസ്റ്റ് മത്സരത്തിന് മുൻപ് ഞാൻ കളിച്ചത് സന്നാഹ മത്സരം മാത്രമാണ്. അതിനാൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു,. ആദ്യ രണ്ട് ടെസ്റ്റുകൾക്ക് ശേഷമാണ് എല്ലാം ശരിയായി വന്നത്. കഴിഞ്ഞ വര്‍ഷത്തെ പര്യടനത്തിലെ എന്റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ പദ്ധതികളോടെയാണ് ഓസ്ട്രേലിയ എത്തിയത്. അവരുടെ ഗെയിം പ്ലാൻ തകർക്കുക എളുപ്പമായിരുന്നില്ല.' പൂജാര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :