ട്വിറ്ററിൽ ഉടക്കി ഇലോൺ മസ്ക്, വ്യാജ അക്കൗണ്ടുകളുടെ കണക്കുകൾ കിട്ടിയില്ലെങ്കിൽ കമ്പനി വാങ്ങില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (12:37 IST)
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് സിഇഒ ഇലോൺ മസ്‌ക്.44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറുമെന്നാണ് മസ്‌കിന്റെ ഭീഷണി.

ട്വിറ്റർ ലയനകരാർ ലംഘിക്കുകയാണെന്നും ഇനിയും വ്യാജ അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങൾ കിട്ടിയില്ലെങ്കിൽ കരാറിൽ നിന്നും പിന്മാറുമെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. വ്യാജ അക്കൗണ്ടുകൾ പറ്റി വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് മസ്‌ക് താത്കാലികമായി കരാർ നിർത്തിവെച്ചിരുന്നെങ്കിലും ഇതിനോട് ട്വിറ്റർ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മസ്‌ക് തന്റെ നിലപാട് കടുപ്പിച്ചത്.

ഏ​ക​ദേ​ശം 4400 കോ​ടി യു.​എ​സ് ഡോ​ള​റി​നാണ് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ മസ്‌ക് ഏർപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :