അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മെയ് 2022 (13:54 IST)
ആഗോളതലത്തിൽ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം കൂപ്പുകുത്തി. ടെറാഫോം ലാബ്‌സിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ടെറ ലൂണയുടെ തകർച്ചയാണ് ക്രിപ്‌റ്റോ വിപണിയിൽ പ്രതിഫലിച്ചത്. 24 മണിക്കൂറിനുള്ളിൽ ടെറ ലൂണയുടെ 99 ശതമാനം മൂല്യവും നഷ്ടമായതാണ് ക്രിപ്‌റ്റോ ലോകത്തെ ഞെട്ടിച്ചത്.
0.51 ഡോളർ നിലവാരത്തിലാണ് ടെറാ ലുണയുടെ വ്യാപാരം ഇപ്പോൾ നടക്കുന്നത്. മാസങ്ങൾക്ക് മുൻപ് ടെറാ ലുണയുടെ മൂല്യം 112 ഡോളർ വരെ ഉയർന്നിരുന്നു. ഒരു മാസം മുമ്പുവരെ 90 ഡോളറുണ്ടായിരുന്ന മൂല്യമാണ് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നടിഞ്ഞത്. ടെറാ ലുണയുടെ മൂല്യമിടിഞ്ഞതോടെ ബിറ്റ്‌കോയിന്‍ 27,000 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തി. ആറുമാസം മുൻപ് 63,000 ഡോളറായിരുന്നു ബിറ്റ്‌കോയിൻ മൂല്യം.
ടെറയുടെ കൈവശമുള്ള ബിറ്റ്‌കോയിനുകള്‍ വന്‍തോതില്‍ കയ്യൊഴിഞ്ഞതാണ്
ടെറ ലൂണ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ സമ്മര്‍ദത്തിലാകാൻ കാരണം.താരതമ്യേന സ്റ്റേബിള്‍ കോയിനായി കരുതിയിരുന്ന ടെറയുടെതന്നെ യുഎസ്ടിയും തിരിച്ചടിനേരിട്ടു. ഇതോടെയാണ് ഇത് ക്രിപ്‌റ്റോ വിപണിയെ മൊത്തത്തിൽ ആഘാതമേൽപ്പിച്ചത്.