ഉത്തരാഖണ്ഡ്: അപ്രതീക്ഷിത ദുരന്തത്തിൽ 150 പേരോളം മരണപ്പെട്ടിരിയ്ക്കാമെന്ന് ചീഫ് സെക്രട്ടറി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 7 ഫെബ്രുവരി 2021 (14:04 IST)
ഡെറാഡൂൺ: അപ്രതീക്ഷിതമായി ഉത്തരാഖണ്ഡിലെ ചാമേലി ജിലയിൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ 100 മുതൽ 150 പേർ വരെ മരണപ്പെട്ടിരിയ്ക്കാം എന്ന് ഉത്താരഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ്. ചാമോലി ജില്ലയിലെ തപോവൻ പ്രദേശത്ത് ദൗലിഗംഗ നദിയിലാണ് അപ്രതീക്ഷിതമായി വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഇതോടെ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. വലിയ മഞ്ഞുമല ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്. റിഷിഗംഗ ഡാമിൽ ജോലി ചെയ്തിരുന്ന 150 ഓളം പേരെ കാണതായി എന്നാണ് വിവരം.

ദുരന്തരത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി സംസാരിച്ചു. ഐടിബിപിയുമായും എൻഡിആർ എൻഡിആർഎഫുമായും സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തിയതായി അമിത് ഷാ അറിയിച്ചു. കൂടുതൽ എൻഡിആഎഫ് സംഘത്തെ ഡൽഹിയിനിന്നും ഉത്തരാഖണ്ഡിലേയ്ക്ക് എയർലിഫ്റ്റ് ചെയ്യുമെന്നും രക്ഷാ പ്രവർത്തനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകും എന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഐടിബിപി സംഘവും മൂന്ന് എൻഡിആർഎഫ് സംഘവും ഇതിനോടകം രക്ഷാ പ്രവർത്തനങ്ങൾക്ക് പുറപ്പെട്ടതായി ഉത്തരാഖണ്ട് ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായി വ്യക്തമാക്കി. മൂന്ന് എൻഡിആർഎഫ് ടീമുകൾ കൂടി ഉടൻ എത്തും എന്നും വൈകുന്നേരത്തോടെ എയർ ഫോഴ്സ് ഹെലികോപ്റ്ററുകളുടെ സാഹായവും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :