TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

TCS layoffs 2025,TCS job cuts 2 percent,Tata Consultancy Services workforce reduction,IT layoffs India 2025,ടി‌സിഎസ് പിരിച്ചുവിടല്‍,ടി‌സിഎസ് ജോലി കുറവ്,ടാറ്റ കൺസൽട്ടൻസി ജീവനക്കാരെ കുറയ്ക്കുന്നു,ഐടി മേഖലയിലെ ജോലി നഷ്ടം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ജൂലൈ 2025 (14:18 IST)
Tata Consultancy services
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്താര്‍ജിക്കുന്നതോടെ ഐടി രംഗത്ത് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കകളെ സജീവമാക്കി രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 2026 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ 2 ശതമാനം ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള 12,000ത്തിലധികം തൊഴിലാളികളെയാകും തീരുമാനം ബാധിക്കുക.

ഇന്ത്യയിലെ ഐടി ഭീമന്മാരായ ടിസിഎസിന് ഏകദേശം 6,13,000 ജോലിക്കാരാണുള്ളത്. ഇതില്‍ 12,200 പേര്‍ക്ക് വരും നാളുകളില്‍ ജോലി നഷ്ടമാകും. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എ ഐ വിന്യസിക്കുന്നതാണ് ഇതിന് കാരണം. വിപണിയിലെ മത്സരക്ഷമത തുടരുന്നതിനും അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനുമാണ് തീരുമാനം. എ ഐയില്‍ നിക്ഷേപം നടത്തി ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്ന ട്രെന്‍ഡിന്റെ ഭാഗമായാണ് ഈ നീക്കം.കമ്പനിയുടെ സേവനങ്ങള്‍ തടസപ്പെടാത്ത രീതിയില്‍ ഈ തൊഴില്‍ പുനഃക്രമീകരണം നടപ്പിലാക്കുമെന്ന് ടിസിഎസ് പ്രസ്താവനയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :