ശബ്ദം വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി ഫേസ്ബുക്കില്‍ വായിക്കാം!

ശബ്ദം, സന്ദേശം, ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്| vishnu| Last Modified ബുധന്‍, 21 ജനുവരി 2015 (12:27 IST)
സാധാരണ നമ്മള്‍ ശബ്ദം കേള്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ അത് വായിക്കാന്‍ കഴിഞ്ഞാലോ? വിഡ്ഡിത്തമാണെന്ന് കരുതരുതേ... ശബ്ദത്തെ വായിക്കാന്‍ കഴിയുന്ന രീതിയിലാക്കുന്ന സങ്കേതവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അതിന്റെ മെസഞ്ചര്‍ ആപ്പിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ത്ത ഫീച്ചറാണ് ശബ്ദ സന്ദേശങ്ങളെ വായിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ടെക്സ്റ്റുകളാക്കി മാറ്റാ‍ന്‍ സഹായിക്കുന്നത്.

വോയിസ് ടു ടെക്സ്റ്റ് ഫീച്ചര്‍
(Voice to Text Feature) എന്നാണ് ഈ സങ്കേതത്തിന്റെ പേര്. അതായത് എന്തെങ്കിലും സുഹൃത്തുക്കളെ അറിയിക്കണമെന്നുണ്ടെങ്കില്‍ ടൈപ്പ് ചെയ്ത് മെനക്കെടേണ്ടതില്ലെന്ന് സാരം. ടൈപ്പ് ചെയ്യാതെ തന്നെ വോയ്‌സ് ക്ലിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ പുതിയ ഫീച്ചര്‍ മെസഞ്ചര്‍ ഉപയോക്താക്കളെ സഹായിക്കും.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത് ഇപ്രകാരമാണ്, ആദ്യം ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. നിങ്ങള്‍ എന്താണൊ പറഞ്ഞത് അത് എത്തേണ്ടിടത്ത് വാക്കുകളയി എത്തിച്ചേരും.

ഗൂഗിള്‍ വോയ്‌സ് എന്ന ഫീച്ചര്‍ പോലെയാണ് വോയിസ് ടു ടെക്സ്റ്റ് ഫീച്ചറും പ്രവര്‍ത്തിക്കുക. അതായത് ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും സന്ദേശത്തിന്റെ കൃത്യത. നിലവില്‍ പരിമിതമായ തോതില്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. യൂസര്‍മാരുടെ പക്കല്‍നിന്ന് പുതിയ ഫീച്ചറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍, അധികം വൈകാതെ ഈ സര്‍വീസ് വ്യാപകമായി കിട്ടിത്തുടങ്ങും.ഈ ഫീച്ചര്‍ തങ്ങളുടെ ഭാഗമാക്കി മാറ്റുന്നതിനു മുന്നോടിയായി സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :