ഫേസ്ബുക്ക് അന്തിക്രിസ്തുവാണത്രെ!!!

കണ്ണൂര്‍| vishnu| Last Modified തിങ്കള്‍, 5 ജനുവരി 2015 (09:20 IST)
അന്തിക്രിസ്തു എന്ന വിശ്വാസം ക്രിസ്ത്യാനികളുടേതാണ്. അന്ത്യ വിധിനാളില്‍ ക്രിസ്തു വീണ്ടും വരുമെന്നാണ് ക്രിസ്ത്യന്‍ വിശ്വാസം. എന്നാല്‍ ‘സൂപ്പര്‍ സ്റ്റാര്‍‘ സുരേഷ് ഗോപിയുടെ അഭിപ്രായത്തില്‍ അന്തിക്രിസ്തു എത്തിക്കഴിഞ്ഞു എന്നാണ്.
എന്നാല്‍ സുരേഷ് ഗോപിയുടെ അന്തിക്രിസ്തു എത്തിയത് ക്രിസ്ത്യാനികള്‍ക്ക് കരുതുന്നതുപോലെ സ്വര്‍ഗത്തില്‍ നിന്നല്ല നമ്മുടെ ഇന്റര്‍ നെറ്റ് ലോകത്തുനിന്നാണ്!

സുരേഷ് ഗോപി പറയുന്നത് ഫേസ്ബുക്കാണ് അന്തിക്രിസ്തു എന്നാണ്. മൊബൈല്‍ ഫോണ്‍ അന്തിക്രിസ്‌തു ആകുമെന്നാണ്‌ താന്‍ കരുതിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക്‌ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഉപയോഗിച്ച്‌ തുടങ്ങി. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മീതെ സോഷ്യല്‍ മീഡിയകള്‍ വളര്‍ന്നു. ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടുകളുടെ രജിസ്‌ട്രേഷന്‌ പാസ്‌പോര്‍ട്ട്‌ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറയുന്നു.

കണ്ണൂരില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം.കെ ഹരിദാസിന്‌ ജയന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം. ഭാഗ്യത്തിന്‍ അവിടെ കടുത്ത മത വിശ്വാസികള്‍ ഇല്ലാതിരുന്നതിനാല്‍ സുരേഷ് ഗോപിയെ ആരു ഒന്നു ചെയ്തില്ല. അല്ലായിരുന്നു എങ്കില്‍ വിശ്വാസത്തെ പ്മുറിവേല്‍പ്പിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും ബഹളം വച്ചിരുന്നേനെ.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :