ടെക് ലോകത്ത് കിതച്ച് ഫെയ്‌സ്‌ബുക്, സ്നാപ്‌ചാറ്റ് കുതിക്കുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (17:29 IST)
മുൻനിര സമൂഹ മാധ്യമമായ സ്നാപ്ചാറ്റ് 2022 ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. എതിരാളികളായ ഫെയ്‌സ്‌ബുക്,എന്നിവ‌യെ മറികടക്കുന്നതിൽ സ്നാപ്‌ചാറ്റ് വിജയിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്നാപ്ചാറ്റിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വർധിക്കുന്നത് തുടരുകയാണ്.സ്നാപ്ചാറ്റിന്റെ ഡിഎയു വർഷം തോറും 18 ശതമാനം വർധിപ്പിച്ച് 332 ദശലക്ഷമായി. 2021 ന്റെ ആദ്യ പാദം മുതൽ 44 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

അതേസമയം പ്രതിദിന സജീവ ഉപഭോക്താക്കളിൽ മെറ്റാ ആദ്യനഷ്ടം റിപ്പോർട്ട് ചെയ്‌തു. ട്വിറ്ററിന്റെ ധനസമ്പാദന ഡിഎയു 15 ശതമാനം വർധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :