ഒന്നുറക്കെ അലറിയിരുന്നെങ്കില്‍ ഫോണ്‍ ചാര്‍ജായേനെ...

VISHNU N L| Last Updated: ബുധന്‍, 22 ഏപ്രില്‍ 2015 (16:19 IST)
സ്മാര്‍ട്ട്
ഫോണുകള്‍ അരങ്ങിലെത്തിയതോടെ ഉണ്ടായിരിക്കുന്ന പ്രശ്നമാണ് പെട്ടന്ന് ചാര്‍ജ് തീര്‍ന്നുപോവുക എന്നത്. ഇതിനായി കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബാറ്ററികള്‍ മൊബൈല്‍ കമ്പകള്‍ രംഗത്തിറക്കിയെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായതുമില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ പവര്‍ ബാങ്കുകള്‍ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം എപ്പോഴും ഇത് കൈയ്യില്‍ കരുതണമെന്ന് നിലവരുകയും ചെയ്തു.

എന്നാല്‍ ഇനി ഇത്തരം അസൌകര്യങ്ങള്‍ എല്ലാം മറന്നേക്കൂ. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ഉറക്കെ അലറിയാല്‍ മാത്രം മതി. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ കടലാസ് മൈക്രോഫോണ്‍ ആണ് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള കുറുക്കുവഴി ഉണ്ടാക്കിത്തരുന്നത്. ഈ കുഞ്ഞു കടലാസ് മൈക്രോഫോണിലൂടെ ഒന്നുറക്കെ അലറിയാല്‍ മതി. നിങ്ങളുടെ ഫോണ്‍ ചാര്‍ജാകും.!


തപാല്‍ സ്റ്റാംപിന്റെ വലുപ്പം മാത്രമുള്ള മൈക്രോഫോണ്‍, ശബ്ദതരംഗങ്ങളില്‍നിന്നാണു ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഊര്‍ജം സംഭരിക്കുന്നത്. കനം കുറഞ്ഞ ടെഫ്ലോണ്‍ പാളിയും ചെമ്പു പൂശിയ മറ്റൊരു കടലാസ് പാളിയും ചേര്‍ത്തു നിര്‍മിക്കുന്ന മൈക്രോഫോണ്‍ ശബ്ദതരംഗ കമ്പനത്തിലൂടെ പുറപ്പെടുവിക്കുന്ന വൈദ്യുതി ചാര്‍ജ് വഴി ഫോണ്‍ ചാര്‍ജാകുമെന്നാണു ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ ബാറ്ററി മുഴുവനും ചാര്‍ജാകില്ല. അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ ചെറുതായി ചാര്‍ജാകുമെന്ന് മാത്രം.

ചാര്‍ജ് തീര്‍ന്ന് ഫോണ്‍ നിശ്ചലമാകുന്നത് തടയാന്‍ പുതിയ സങ്കേതം ഉപകരിക്കും. ഉറക്കെ അലറണെമെന്നില്ല. ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം ലഭിക്കുന്ന സ്ഥലത്ത് ഫോണ്‍ വച്ചാലും മതിയാകും. അതായത് നിങ്ങളുടെ ഫോണില്‍ പുതിയ സനേതമുണ്ടെങ്കില്‍ പൂരപ്പരമ്പില്‍ നിന്നാല്‍ പോലും ചാര്‍ജാകുമെന്ന് സാരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :