Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (19:29 IST)
റിസര്‍വ് ബാങ്കിന്റെ പുതിയ നയം നഗര കേന്ദ്രീകൃതമായ പ്രൊഫഷണലുകളേയും ഇടത്തരക്കാരെയുമാണ് കുഴപ്പിച്ചിരിക്കുന്നത്. ഒരു പ്രിവിലേജ്ഡ് കസ്റ്റമര്‍ അല്ലെങ്കില്‍ മൂന്നിലധികം വരുന്ന എടിഎം ട്രാന്‍സാക്ഷനുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയതാണ് ഈ പ്രശ്നത്തിനു കാരണം. കൂടാതെ മറ്റൊരു ബാങ്കിന്റെ എറ്റിഎം ഉപയോഗിക്കുന്നതിനും പരിമിതിയുണ്ട്. രണ്ട് തവണയില്‍ കൂടുതല്‍ ആയാല്‍ അതിനും ചാര്‍ജ് ഈടാക്കും. ഈ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്കിട നല്‍കിയെങ്കിലും ഇതിനെ മറികടക്കാന്‍ എന്താണ് വഴി എന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കാറുണ്ട്.
നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ഓണ്‍ലൈന്‍ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനം എടുത്തതെങ്കിലും പലപ്പോഴും ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രാവര്‍ത്തികമല്ലാത്തത് പോക്കറ്റ് ചോരാന്‍ ഇടയാക്കുന്നുമുണ്ട്. എങ്ങനെ ഇത്തരം ചാര്‍ജുകളില്‍ നിന്നു രക്ഷപ്പെടാം എന്ന് പരീക്ഷിച്ച് വിജയിച്ച മാര്‍ഗങ്ങളാണ് താഴെപ്പറയുന്നത്. സംഗതി എളുപ്പമാണ്. അല്‍പ്പം ശ്രദ്ധ വേണമെന്നു മാത്രം.
ആദ്യമായി ചെയ്യേണ്ടത് ഫോണ്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്എംഎസ് അലെര്‍ട്ട് എന്നിവ ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇത് ബാലന്‍സ് അറിയാനും മറ്റും ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ബാലന്‍സ് ചെക്ക് ചെയ്യുന്നതും കാര്‍ഡ് ഉപയോഗമായി കണക്കാക്കുന്നതിനാല്‍ ഈ നീക്കാം നിങ്ങളെ സഹായിക്കും.
ബാങ്ക് ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്താലും സംഗതി എളുപ്പമാണ്. പണം കൈമാറാനും ബാലന്‍സ് അറിയാനും ഇതിലൂടെ നിഷ്പ്രയാസം സാധിക്കും.
അടുത്തത് ഇത്തിരി ശ്രമകരമായ വഴിയാണ്. അതായത്,
പ്രതിമാസം വരവ് ചെലവു കണക്കാക്കി പണമായി കൈയില്‍ സൂക്ഷിക്കേണ്ട തുക ഒറ്റ തവണയായി എടിഎമ്മില്‍ നിന്നു പിന്‍വലിക്കുക. ഇതില്‍ നിന്ന് ഓരോദിവസവും ആവശ്യമായ തുക എടുക്കുക. ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുമെങ്കിലും പണം കണ്ടമാനം ചെലവഴിക്കുന്നവര്‍ക്ക് ഇത് പ്രയാസമായി തോന്നിയേക്കാം. എങ്കിലും എപ്പോഴും കൈയില്‍ ഇത്തിരി പണം ഇരിക്കുന്നത് അത്യവശ്യത്തിന് ഉപകരിക്കും. അതിനായി കാര്‍ഡ് ഉപയോഗിക്കേണ്ടി വരികയുമില്ല.
പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നത് കുറയ്ക്കുക. പണം ഉപയോഗിച്ചുള്ള കൈമാറ്റങ്ങളും ഇത്തിരി കുറയ്ക്കുന്നത് നല്ലതാണ്. അക്കൌണ്ടില്‍ കിടക്കുന്ന പണത്തിന് ചെറുതാണെങ്കിലും പലിശ ലഭിക്കുന്നതാണ് എന്നൊരു ലാഭമുണ്ട് ഇതില്‍. ഉപയോഗിക്കാവുന്നിടത്തെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഇത് പണം പിന്‍ വലിക്കാതെയും എ റ്റി എം ഉപയോഗിക്കാതെയും നിങ്ങള്‍ക്ക് കൈമാറ്റങ്ങള്‍ സാധ്യമാകും.
ഇനി എ റ്റി എം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സ്വന്തം ബാങ്കിന്റെ എ റ്റി എം തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നു പിന്‍വലിച്ചാല്‍ ഇനി ചെലവേറും. കൂടുതല്‍ എക്കൗണ്ടുകളുണ്ടെങ്കില്‍ എടിഎം ശാസ്ത്രീയമായി ഉപയോഗിക്കുക. ഓരോ ഡെബിറ്റ് കാര്‍ഡിനും പിന്‍വലിക്കാനുള്ള ലിമിറ്റ് ഉണ്ടാകും. ഇത് മനസില്‍ കണ്ട് വേണം പണം പിന്‍വലിക്കാനെന്നുമാത്രം. ഡോര്‍മാറ്റ് എക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതു ഉപയോഗപ്പെടുത്താം. അനാവശ്യ എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കാര്യം ചിന്തിക്കാം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.