ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കി കിംഗ് ഖാൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (18:31 IST)
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കി ഷരുഖ് ഖാൻ. ഐഫോൺ 11 പ്രോ മാക്സ് കയ്യിൽ പിടിച്ചുനിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിട്ടുണ്ട്. ഐഫോൺ 11 പ്രോ മാക്സിലെ ട്രിപ്പിൾ റിയർ ക്യാമറകൾ ഹൈലൈറ്റ് ചെയ്യുന്ന ചിത്രമാണ് ഷാരൂഖ് പങ്കുവച്ചിരിക്കുന്നത്. ഫോണിൽ ക്യാമറയാണ് താരത്തിന് ഏറെ ഇഷ്ടപ്പെട്ടത് എന്നതാണ് ഇതിന് കാരണം

ഫോണിലെ ട്രിപ്പിൾ ക്യാമറ സംവിധാനം മനോഹരമാണ് എന്ന് താരം ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു. ഇനിയെന്താണ് പുതിയതായി ആപ്പിൾ അവതരിപ്പിക്കാൻ പോകുന്നത് എന്ന് ആകാക്ഷയോടെ ഷാരൂഖ് ചോദിക്കുന്നുണ്ട്. ഐഫോൺ 11 പ്രോ മാക്സ് പുറത്തിറക്കിയ ആപ്പിളിന് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് കിംഗ് ഖാൻ അവസാനിപ്പിക്കുന്നത്.

ആപ്പിൾ ഗാഡ്ജറ്റുകളുടെ ആരാധകനാണ് ഷാരുഖ് ഖാൻ. ഈ വർഷം ആദ്യം പുറത്തിറങ്ങീയ ആപ്പിൾ എയർ പോഡും താരം സ്വന്തമാക്കിയിരുന്നു. ഐഫോൺ 10 X ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ താരം ഫോൺ വാങ്ങിയിരുന്നു. അന്ന് 10 X മാക്സ് ക്യാമറിയിൽ പകർത്തിയ ചിത്രങ്ങളും ഷാരുഖ് ഖാൻ ഇൻസ്റ്റഗ്രാം വഴി പങ്കുവക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :