ഈ ഹോളിക്കാലം കൂടുതല്‍ കളറാക്കാന്‍ തയ്യാറെടുത്ത് സാംസങ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (14:35 IST)
കൊച്ചി:
2024: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ബമ്പര്‍ വാഗ്ദാനങ്ങളും ക്യാഷ് ബാക്കുകളും പ്രഖ്യാപിച്ചു കൊണ്ട് അതിന്റെ എക്സ്‌ക്ലൂസീവ് ഹോളി വില്‍പ്പന ആരംഭിക്കുന്നു. ഗ്യാലക്സി സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ആക്‌സസ്സറികള്‍, വെയറബിളുകള്‍, സാംസങ്
ടിവി, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി സാംസങിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമായിരിക്കും. സാംസങ്.കോം, സാംസങ്
ഷോപ്പ് ആപ്പ്, സാംസങ്
എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ എന്നിവയിലൂടെയുള്ള പര്‍ച്ചേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ സ്വന്തമാക്കാം. പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 22.5% വരെ ക്യാഷ് ബാക്കും (25,000 രൂപ വരെ) ലഭിക്കും.

മാര്‍ച്ച് 15-ന് ആരംഭിച്ച് മാര്‍ച്ച് 26 വരെയാണ് ഈ പ്രത്യേക ഹോളി ഓഫറുകള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നത്. ഗ്യാലക്സി എക്സ് സീരീസിലേയും ഗ്യാലക്സി എ സീരീസിലേയും ഗ്യാലക്സി സെഡ് സീരീസിലെയും തെരെഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്കും 60% വരെ ഇളവ് ലഭിക്കും. ഗ്യാലക്സി ബുക്ക്4 360, ഗ്യാലക്സി ബുക്ക്4 പ്രോ, ഗ്യാലക്സി ബുക്ക്4 പ്രോ 360, ഗ്യാലക്സി ബുക്ക്‌ഗോ, ഗ്യാലക്സി ബുക്ക്3 അള്‍ട്രാ, ഗ്യാലക്സി ബുക്ക്3 എന്നിങ്ങനെയുള്ള ഗ്യാലക്സി ലാപ്പ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 45% വരെ ഇളവുകള്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ ഗ്യാലക്സി ടാബ്ലെറ്റുകള്‍, വെയറബിളുകളും ആക്സസ്സറികളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 55% വരെയും ഇളവ് ലഭിക്കും.

സാംസങിന്റെ പ്രീമിയം, ലൈഫ് സ്റ്റൈല്‍ മോഡലുകളില്‍പ്പെട്ട ടെലിവിഷനുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 15,250 രൂപ വരെയുള്ള അധിക എക്സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ സഹിതം 48% ഇളവ് ലഭിക്കുന്നതാണ്. നിയോ ക്യുഎല്‍ഇഡിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 50 ഇഞ്ച് സെറിഫ് ടെലിവിഷനുകള്‍ ഉറപ്പായുള്ള പ്രത്യേക സമ്മാനമായി ലഭിക്കും.

ഈ വില്‍പ്പന വേളയില്‍ റഫ്രിജറേറ്ററുകള്‍ പോലുള്ള സാംസങ് ഡിജിറ്റല്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 49% വരെ ഇളവ് ലഭിക്കുന്നതാണ്. ഒപ്പം, 15125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. സാംസങ്
വിന്‍ഡ്ഫ്രീ എസിയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും 39% വരെ ഇളവ് ലഭിക്കും. കൂടാതെ രണ്ടോ അതില്‍ കൂടുതലോ എസി കള്‍ വാങ്ങുമ്പോള്‍ 5% അധിക ഇളവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് 1415 രൂപ വരെ മൂല്യമുള്ള സൗജന്യ ഇന്‍സ്റ്റലേഷനും ലഭിക്കുന്നതാണ്. ഈക്കോബബിള്‍ നിരയില്‍പ്പെട്ട ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50% വരെയുള്ള ഇളവിനോടൊപ്പം 15,125 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കുന്നതാണ്.

28 ലിറ്റര്‍ സ്ലിംഫ്രൈ മൈക്രോവേവ്, 38 ലിറ്റര്‍ വൈഫൈ എനേബിള്‍ഡ് ബെസ്പോക് മൈക്രോവേവ് എന്നിങ്ങനെയുള്ള മ്രൈക്രോവേവ് വാങ്ങുമ്പോള്‍ 45% വരെ ഇളവ് ലഭ്യമാകും. സ്മാര്‍ട്ട് മോണിറ്ററുകളും ഗെയിമിങ്ങ് മോണിറ്ററുകളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 59% വരെ ഇളവും, 20% വരെയുള്ള ബാങ്ക് ക്യാഷ് ബാക്കും 3000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

സാംസങ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിശാലമായ നിരകള്‍ക്ക് നല്‍കുന്ന ഈ മികച്ച ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഹോളി ആഘോഷവേളകള്‍ക്ക് കൂടുതല്‍ നിറം പകരുക മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുവാനുള്ള ഒരു അവസരം കൂടിയാണ് ലഭ്യമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...

കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നശേഷം ...

കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി
കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. ...

അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നു: വീണ്ടും മോദിയെ ...

അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നു: വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂര്‍, വെട്ടിലായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം
വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി. ഇതോടെ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും ...

ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം ...

ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നു
ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ...