മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 19ന് തീയറ്ററുകളിലേക്ക് !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (16:04 IST)
സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ തന്നെ വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് മരാക്കാർ. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യപിച്ചിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് 19നാണ് തീയറ്ററുകളിൽ എത്തുക.


സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ കുഞ്ഞാലി മരക്കാർമാരുടെ കഥയാണ് സിനിമ പറയുന്നത്. മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ വേഷമിടുന്നുണ്ട്.

വിവാദങ്ങൾക്കിടയിലാണ് മരക്കാറിന്റെ പ്രഖ്യാപനം ഉണ്ടായത്. സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി മരക്കാർ ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പ്രിയദർശൻ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത്. ഇതോടെ. സന്തോഷ് ശിവൻ മരക്കാൻ സിനിമ ഉപേക്ഷിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :