കുറഞ്ഞ വിലയിൽ ഗ്യാലക്സി A10s, എക്കണോമി സ്മർട്ട്‌ഫോണുമായി സാംസങ് വീണ്ടും ഇന്ത്യയിൽ !

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (16:55 IST)
വീണ്ടും ഗ്യാലക്സി A സീരീസിൽ ഒരു എക്കണോമി സ്മർട്ട്ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സാംസങ്. ഗ്യാലക്സി A10sനെയണ് കഴിഞ്ഞ ദിവാസം സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആഗസ്റ്റ് 28 മുതൽ അമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങൾ വഴിയും ഒഫ്‌ലൈൻ സ്റ്റോറുകൾ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനക്കെത്തും.

2 ജിബി റാം 32
ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയെന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് അടിസ്ഥാന വേരിയാന്റിന് 9,499 രൂപയും ഉയർന്ന വേരിയന്റിന് 10,499 രൂപയുമണ് വില. 6.2 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഫോണിൽ നൽകിയിരിക്കുന്നു.

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ പി 22 ഒക്ടാകോർ പ്രൊസസർ കരുത്ത പകരുന്ന സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുക. 4,000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :