ഇനി ഒരു ഹായ് മതി, വാട്‌സ്ആപ്പിലൂടെ ജിയോ റീചാർജ് ചെയ്യാം

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (20:23 IST)
വാട്‌സ്ആപ്പ് പ്ലാറ്റ്ഫോമിലൂടെ ഫോൺ റീചാർജ് ചെയ്യുന്നതിന് സംവിധാനമൊരുക്കി റിലയൻസ് ജിയോ. ജിയോ ഫൈബര്‍, ജിയോ മാര്‍ട്ട് തുടങ്ങിയ അക്കൗണ്ടുകളും വാട്‌സ്ആപ്പിലൂടെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി ജിയോ അറിയിച്ചു.

ജിയോ ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പിലൂടെ സേവനം ലഭിക്കുന്നതിനായി
7000770007 എന്ന നമ്പറില്‍ ഹായ് എന്ന മെസേജ് അയച്ചാൽ മതിയാകും. നിലവിൽ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് നിർദേശങ്ങൾ ലഭ്യമായിട്ടുള്ളത്. നിരവധി പെമെന്റ് ഓപ്‌ഷനുകളും ഈ സേവനത്തിൽ ജിയോ ഒരുക്കിയിട്ടുണ്ട്.

സിം റീചാര്‍ജിന് പുറമെ, പുതിയ സിം എടുക്കുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, ജിയോ സപ്പോര്‍ട്ട്, ജിയോ ഫൈബര്‍ സപ്പോര്‍ട്ട്, ഇന്റര്‍നാഷണല്‍ റോമിങ്ങ് സര്‍വീസ്,ജിയോ മാർട്ട് സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും വാട്‌സ്ആപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :