റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയ്‌ൽസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (22:26 IST)
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് മൂന്ന് പ്രീപെയ്‌ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് റീട്ടെയ്‌ൽ.ഉപഭോക്താക്കൾ മൈ ജിയോ ആപ്പ് വഴി അല്ലെങ്കിൽ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി റീചാർജ് ചെയ്‌തെങ്കിൽ മാത്രമെ ഓഫർ ലഭ്യമാവുകയുള്ളു.


റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 249 രൂപ, 555 രൂപ, 599 രൂപ എന്നിവയുടെ റീചാർജ് പ്ലാനുകളിൽ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ് ബാക്ക് തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ജിയോ മാർട്ട് പോയിന്റുകളായി ലഭിക്കും. ഈ പോയിന്റുകൾ റിലയൻസിന്റെ വിവിധ റീട്ടെയ്‌ൽ സേവനങ്ങൾക്കായി ഉപയോഗിക്കാം.

വെബ്‌സൈറ്റ് വിഭാഗത്തിൽ നിലവിൽ 249 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെ മൂന്ന് റീചാർജ് പാക്കുകൾ ഉൾപ്പെടുന്നു. 249 രൂപ പ്ലാനിൽ 28 ദിവസം വാലിഡിറ്റിയും
പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ലഭിക്കും.

555 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ ലഭിക്കും. 499 രൂപ റീചാർജിലും ഇതേ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ പ്രതിദിന ഡാറ്റ ഉപയോഗം 2 ജിബിയാണ്.

മൂന്ന് പ്ലാനുകളിലും ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ക്യാഷ്‌ ബാക്ക് റിലയൻസ് റീട്ടെയ്‌ലിലൂടെയാവും ലഭ്യമാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :