ആ തരംഗം അവസാനിക്കുന്നില്ല; തകര്‍പ്പന്‍ പോസ്റ്റ് പെയ്ഡ് പ്ലാനുമായി വീണ്ടും ജിയോ !

അത്യുഗ്രന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ജിയോ!

 jio, data, 4g, mobile, news, technology, ജിയോ, ഡാറ്റ, 4ജി, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (10:27 IST)
ഏപ്രില്‍ ഒന്നു മുതല്‍ ജിയോ എല്ലാ സൗജന്യ സേവനങ്ങളും അവസാനിപ്പിക്കാന്‍ പോകുകയാണ്. എങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഓഫറാണ് അതിനു ശേഷവും ജിയോ നല്‍കുന്നത്. മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറായ ശേഷം ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്ന സൌകര്യവും ജിയോ ഒരുക്കിയിട്ടുണ്ട്.

ജിയോ പ്രൈം മെമ്പറായ ശേഷം 303യ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യ എസ്എംഎസ്, പ്രതിദിനം ഒരു ജി ബി ഡാറ്റ നിരക്കില്‍ 30ജിബി ഡാറ്റ എന്നിവയാണ് നല്‍കുന്നത്. എന്നാല്‍ നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 2.5 ജിബിയിലേക്ക് ഈ ഡാറ്റ ലിമിറ്റ് കുറയുമെന്നും ജിയോന്‍ അറിയിച്ചു. അതോടൊപ്പം പ്രതിദിനം 2ജിബി നിരക്കില്‍ 60ജിബി ഡാറ്റ ലഭിക്കുന്ന 499 രൂപയുടെ റീച്ചാര്‍ജും ഉണ്ടായിരിക്കും. ഈ റീച്ചാര്‍ജില്‍ നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റയില്‍ താഴെ മാത്രം ഡാറ്റയാണ് ലഭ്യമാകുക.

അതോടൊപ്പം 51 രൂപയ്ക്ക് ഒരു ജിബി, 91 രൂപയ്ക്ക് രണ്ട് ജിബി, 201 രൂപയ്ക്ക് 5ജിബി, 301 രൂപയ്ക്ക് 10ജിബി എന്നിങ്ങനെയുള്ള ബൂസ്റ്റര്‍ പാക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :