സ്പെക്‌ട്രം കുടിശ്ശിക 31,000 കോടി രൂപ മുൻകൂറായി അടച്ച് ജിയോ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജനുവരി 2022 (20:20 IST)
സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാര്‍ച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നല്‍കാനുള്ള തുകയായ 30,791 കോടി രൂപയാണ്
ജിയോ അടച്ചത്.

2014 മുതല്‍ 2016വരെയുള്ള വര്‍ഷങ്ങളില്‍ ലേലത്തിലെടുത്ത സ്‌പെക്ട്രത്തിനും 2021ലെ സ്‌പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുള്‍പ്പടെയാണ് ജിയോ അടച്ചുതീര്‍ത്തത്. 2022-23 സാമ്പത്തികവർഷം മുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്‌ക്കേണ്ട തികയാണ് കമ്പനി അടച്ചത്. ഇതോടെ പലിശ ഇനത്തിൽ മാത്രം 1200 കോടി കമ്പനിയ്ക്ക് ലാഭിക്കാനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :