48മെഗാപിക്സൽ ക്യാമറയുള്ള ഫോൺ ഇനി എല്ലാവർക്കും സ്വന്തമാക്കാം, റെഡ്മി നോട്ട് 7S ഉടൻ ഇന്ത്യയിലെത്തും !

Last Updated: ശനി, 18 മെയ് 2019 (15:30 IST)
റെഡ്മി നോട്ട് 7നും നോട്ട് 7 പ്രോക്കും ശേഷം സീരീസിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ റെഡ്മി നോട്ട് 7Sനെകൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണ് ഷവോമി. മെയ് 20ന് റെഡ്മി നോട്ട് 7Sനെ ഷവോമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇത് ആദ്യമായാണ് റെഡ്മിയുടെ ഒരു നോട്ട് സീരിസിൽ മൂന്ന് സ്മാർട്ട്‌ഫോണുകളെ അവതരിപ്പിക്കത്.

48 മെഗാപിക്സൽ ക്യാമറയുമായാണ് റെഡ്മി നോട്ട് 7S എത്തുന്നത് എന്നതു തന്നെയാണ് പ്രധാന സവിശേഷത. #48MPforeveryone എന്ന ഹാഷ്ടാഗിലാണ് ഷവോമി എം ഐ നോട്ട് 7Sനെ പ്രോമോട്ട് ചെയ്യുന്നത്. അതിനാൽ തന്നെ എം ഐ നോട്ട് 7 സീരീസിലെ ഏറ്റവും ഏക്കണോമിക്കായ സ്മാർട്ട്‌ഫോണായിരിക്കും എം ഐ നോട്ട് 7S എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫോണിന്റെ നിരവധി ചിത്രങ്ങൽ ഷവോമി തന്നെ പുറത്തുവിട്ടിട്ടുണ്ട് എങ്കിലും ഫോണിലെ ഫീച്ചറുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റെഡ്മി നോട്ട് 7നിലേതന്തിനും നോട്ട് 7 പ്രോയിലേതിനും സമാനമായ ഡോട്ട് ഡ്രോപ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 7Sലും ഉള്ളത്. ഫോണിന്റെ ,മുന്നിലും [പിന്നിലുമായി ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം ഉണ്ട്. ഫോനിന്റെ വില റെഡ്മിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ തിങ്കളാഴ്ച പുറത്തുവിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :