Last Modified വെള്ളി, 12 ഏപ്രില്‍ 2019 (15:46 IST)
സ്മാർട്ട്ഫോൺ രംഗത്ത് ഓരോ ദിവസവും പുത്തൻ കണ്ടെത്തലുകളാണ് വരുന്നത്. ഇപ്പോഴിതാ ആരെയും ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി പുത്തൻ സ്മർട്ട്ഫോൺ ഗ്യാലക്സി A80യെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സാംസങ്. ഡിസ്‌പ്ലേയിലും ക്യാമറയിലുമാണ് സാംസങ് പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
റൊട്ടേറ്റബിൾ പോപ്പ് അപ് ക്യാമറയാണ് സമാർട്ട് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് ഫോണിന് പ്രത്യേക സെൽഫി ക്യാമറ ഇല്ല. റിയർ ക്യാമറ തന്നെ പോപ്പ് ആയി തിരിഞ്ഞ് മുന്നിലെത്തും. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും, പ്രത്യേക 3D ഡെപ്ത് സെൻസറും അടങ്ങുന്ന ടൈ ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ്, ഫുൾ വ്യു അമൊലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയിൽ തന്നെ ഡോൾബി അറ്റ്മോസ് സൌണ്ട് സിസ്റ്റം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു എന്നതാണ് A80യുടെ മറ്റൊരു പ്രധാന സവിശേഷത. 8 ജി ബി റാം 128 ജി ബി
സ്റ്റോറേജ് സംവിധാനത്തിലാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 730Gയാണ് ഫോണിന് കരുത്ത് പകരുന്നത്. 3700 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.