പാരീസ്|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (14:26 IST)
മറ്റുള്ളവര്‍ ഫോണും അതിലെ ഡാറ്റയും ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പാറ്റേണ്‍ ലോക്ക് ഉപയോഗിക്കുന്നത്. ഇവ സുരക്ഷിതമാണെന്നാണ് ഭൂരിഭാഗം ആളുകളും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവ അത്ര സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്ര സാങ്കേതിക വിഭാഗം.
പഠനത്തിന്റെ ഭാഗമായി 4000 പാറ്റേണുകള്‍
പരിശോധിച്ചപ്പൊള്‍ 77 ശതമാനവും നാല് മൂലകള് ബന്ധിപ്പിക്കുന്ന പാറ്റേണുകളാണെന്നാണ് കണ്ടെത്തിയത്. ഇതില്‍ 44 ശതമാനം ആളുകളുടേയും പാറ്റേണുകള്‍
ഇടതുവശത്തുനിന്നും ആരംഭിക്കുന്നവയായിരുന്നു. ചിലര്‍ ലോക്ക് പാറ്റേണ് വരച്ചിരുന്നതാവട്ടെ ഭര്ത്താവിന്റെയോ കുട്ടികളുടെയോ പേര് ആരംഭിക്കുന്ന അക്ഷരമുപയോഗിച്ചായിരുന്നു. ഇതുകൂടാതെ വിരലുകളിലെ നനവും എണ്ണമയവും മൂലം പകുതിയിലധികം പേരുടേയും ലോക്ക് ചെയ്യുന്ന രീതി സ്ക്രീനില്‍ നിന്നും കണ്ടെത്താനാകുന്ന തരത്തിലായിരുന്നു.