ഇലക്‌ടിക് കാർ നിർമാണ രംഗത്തേക്ക് കടക്കാൻ വാവ്വെ

അഭിറാം മനോഹർ| Last Modified ശനി, 27 ഫെബ്രുവരി 2021 (12:40 IST)
ചൈനീസ് ടെക് ഭീമനായ വാവ്വെ ഇലക്‌ടിക് കാർ നിർമാണരംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഈ വര്‍ഷം തന്നെ ഇ-കാര്‍ മോഡലുകള്‍ വാവ്വെ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇലക്‌ടിക് കാർ നിർമാണ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.വാവ്വെയുടെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്‍റെ പ്ലാന്‍റുകള്‍ ഉപയോഗിക്കാനായിരിക്കും ധാരണ. ഒപ്പം മറ്റ് ഓട്ടോ കമ്പനികളുമായും ഈ വിഷയത്തിൽ വാവ്വെ ചർച്ച നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :