അത്യുഗ്രന്‍ ക്യാമറ, അവിശ്വസനീയ സ്റ്റോറേജ്; വണ്‍പ്ലസ് 5 ഞെട്ടിക്കുന്നു!

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

oneplus, camera, news, technology, വണ്‍പ്ലസ്, ക്യാമറ, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (15:13 IST)
ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി വണ്‍പ്ലസ് എത്തുന്നു. ഒരു കൊറിയന്‍ വെബ്‌സൈറ്റിലാണ് വണ്‍പ്ലസ് 5 എന്ന പേരില്‍ പുറത്തിങ്ങാന്‍ പോകുന്ന ഫോണിന്റെ സവിശേഷതകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64ജിബി/256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ ആകര്‍ഷകമായ ഫീച്ചറുകളുമായായിരിക്കും ഫോണ്‍ എത്തുക.

ഈ ഫോണിലെ ക്യാമറകളാണ് എടുത്തു പറയേണ്ട മറ്റാരു സവിശേഷത. 23എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 4000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :