ഇനി ക്വാളിറ്റി നഷ്ടമാവുമെന്ന് പേടി വേണ്ട, വാട്ട്സാപ്പിലും എച്ച് ഡി നിലവാരത്തിൽ ചിത്രങ്ങൾ അയക്കാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:36 IST)
നിരവധി പുതിയ ഫീച്ചറുകളാണ് ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പ് അടുത്തകാലത്തായി അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ കാലാകാലങ്ങളിലായി ഉപഭോക്താക്കള്‍ വാട്ട്‌സാപ്പിനെ പറ്റി പറയുന്ന ഒരു പ്രശ്‌നത്തിന് കൂടി പരിഹാരം കണ്ടിരിക്കുകയാണ് കമ്പനി. വാട്ട്‌സാപ്പിലൂടെ അയക്കുന്ന ചിത്രങ്ങള്‍ക്ക് തെളിച്ചം പോര എന്ന പരാതിക്കാണ് വാട്ട്‌സാപ്പ് പരിഹാരം കണ്ടിരിക്കുന്നത്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വാട്ട്‌സാപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ എച്ച് ഡി നിലവാരത്തില്‍ അയയ്ക്കാവുന്ന സംവിധാനമാണിത്. ഇതോടെ 4096 x 2692 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയയ്ക്കാന്‍ സാധിക്കും. നിലവില്‍ 1600 x 1052 റെസല്യൂഷനില്‍ അയക്കാനുള്ള സൗകര്യമാണ് ആപ്പിലുള്ളത്. ഇതോടെ മറ്റൊരു സംവിധാനത്തെ ആശ്രയിക്കാതെ ചിത്രങ്ങള്‍ അതിന്റെ പൂര്‍ണ്ണ നിലവാരത്തില്‍ വാട്ട്‌സാപ്പിലൂടെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :