അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജൂണ്‍ 2023 (21:17 IST)
മികച്ച ഫീച്ചറുകളുള്ള ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ തിരെഞ്ഞെടുക്കേണ്ട കാര്യം വരുമ്പോള്‍ പലരും കണ്‍ഫ്യൂഷനിലാകാറുണ്ട്. ചിലര്‍ക്ക് മികച്ച ക്യാമറയാണ് ആവശ്യമെങ്കില്‍ ചിലര്‍ക്ക് അത് മികച്ച ബാറ്ററി പെര്‍ഫോര്‍മന്‍സും മറ്റ് പലതുമാകും. ഇന്ന് നിലവില്‍ 20,000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്ക് മുന്നില്‍ നിരവധി ഉത്തരങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഫോണാണ് ഐക്യുഒഒ സെഡ് 7 എന്ന സ്മാര്‍ട്ട് ഫോണ്‍.
ഐക്യുഒഒ സെഡ് 7 സവിശേഷതകള്‍
2023 മാര്‍ച്ച് 17നാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 6.88 ഇഞ്ച് എഫ്എച്ച്ബഡി= അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 128 ജിബി സ്‌റ്റോറേജില്‍ വരുന്ന ഫോണിന്റെ സ്‌റ്റോറേജ് സ്‌പേയ്‌സ് ഒരു ടിബി വരെ ഉയര്‍ത്താന്‍ സാധിക്കും. 64 എം പ്രൈമറി ക്യാമറയാണ് ഈ ഫൊണിനുള്ളത്. സെല്‍ഫി ക്യാമറ 16 എം പിയാണ്. ഇത് കൂടാതെ 45,00 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ്ങിന് സഹായിക്കുന്ന 44w ചാര്‍ജറുമാണ് ഫോണിനൊപ്പമുള്ളത്. ഈ ഫീച്ചറുകളെല്ലാം ഉള്ള മൊബൈല്‍ ഫോണിന്റെ പ്രാരംഭവില 18,999 രൂപയാണ്.