ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 28കാരൻ പിടിയിൽ !

Last Updated: ചൊവ്വ, 11 ജൂണ്‍ 2019 (17:40 IST)
ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച 28കാരനെ പൊലീസ് പിടികൂടി. തഞ്ചാവൂരില ഭൃഹദീശ്വര ക്ഷേത്രത്തിലെ നഗ്ന ശിൽപ്പങ്ങളെ ചുംബിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചതിനാണ് മുജീബുർ റഹ്മാൻ എന്ന യുവവിനെ പൊലീസ് പിടികൂടിയത്.

സംഭവം വലിയ വിവാദമായി മാറി. തിരുനൽവേലി സ്വദേശിയായ മുജീബ് തിരുച്ചിയിൽ ഫുഡ് ഡെലിവറി ആപ്പിലെ ഡെലിവറി ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. ജൂൺ 5ന് ഇയാൾ സുഹൃത്തുമൊത്ത് തഞ്ചാവൂർ ക്ഷേത്രത്തിലെത്തിൽ എത്തിയിരുന്നു. ഇവിടെ വച്ച് ശിൽപ്പങ്ങളെ ചുംബിക്കുന്നതും, മോശമായി സ്പർശിക്കുന്നതും മായ ചിത്രങ്ങൾ പകർത്തി ഇയാൾ ഫെയിസ്ബുക്കിലൂടെ പങ്കുവക്കുകയായിരുന്നു.

'എന്തെങ്കിലും തുണിയുടുക്കൂ' എന്നെല്ലാമുള്ള തലവാചകത്തോടെയാണ്
ഇയാൾ ചിത്രങ്ങൾ ഫെയിസ്ബുക്കിൽ പങ്കുവച്ചിരുന്നത്. സംഭവത്തിൽ ഹൈന്ദവ സംഘടനകൾ ഉൾപ്പടെ പരാതി നൽകിയതോടെയാണ് മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളെ അപമാനിക്കുക, മതവികാരം വൃണപ്പെടുത്തുക എന്നി കുറ്റങ്ങൽ ചെയ്തതിനാൽ 295, 295A എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി[യിട്ടുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :