വാട്ട്സ്‌ആപ്പ് കൂടുതൽ ലളിതമാകുന്നു. പുതിയ സംവിധാനങ്ങൾ ഇങ്ങനെ !

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (17:46 IST)
ഉപയോക്തക്കൾക്കായി ഒരോ ദിവസവും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വട്ട്സ് ആപ്പ്. ഇപ്പോഴിതാ സേർചിംഗ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ ങ്കൊണ്ടുവരാൻ വാട്ട്സ് ആപ്പ് തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

വാട്ട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കുന്ന എല്ലാ ഫയലുകളും, ലിങ്കുക്ലൾ ഉൾപ്പടെ സേർച് ഓപ്ഷനിലൂടെ തിരഞ്ഞു കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വാട്ട്സ് ആപ്പ് ഒരുക്കുന്നത്. നിലവിൽ മെസേജുകൾ മാത്രമേ വാട്ട്സ് ആപ്പിൽ സേർച് ചെയ്ത് കണ്ടെത്താൻ സാധിക്കു.

വാബീറ്റ ഇൻഫോയാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. സേർച് ചെയ്യുന്ന ഫയലുകളുടെ പ്രത്യേക പ്രിവ്യു കാ‍ണുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്നാണ് സൂചന. എന്നാൽ പുതിയ ഫീച്ചർ വാട്ട്സ് ആപ്പ് എന്ന് അവതരിപ്പിക്കും എന്ന കാര്യത്തിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :