കാത്തിരിപ്പിന് വിരാമം, റിയൽമി 3 ഇന്ത്യയിലെത്തി !

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (12:54 IST)
വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഓപ്പോയുടെ ഉപബ്രാൻഡായ റിയൽമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സാനിധ്യമായി മാറിയത്. ഇപ്പോഴിതാ റിയലിമി 3യെയും ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ.

റിയലിമി 3യെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഫ്ലിപ്കർട്ട് പ്രത്യേക മൈക്രോ സൈറ്റ് ഒരുക്കിയിട്ടുണ്ട്. പിന്നിൽ ഡുവൽവൽ ക്യാമറയാണ് റിയൽമി 3യിൽ ഒരുക്കിയിരിക്കുന്നത്. 4230 എം എ എച്ചായിരിക്കും ഫോണിന്റെ ബാറ്ററി ബാക്കപ്പ് എന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

വിപണിയിൽ ഷവോമിയുടെ റെഡ്മി നോട്ട് സെവന് കടുത്ത മത്സരം തന്നെ സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റെഡ്മി നോട്ട് സെവൻ പ്രോക്ക് 'മാത്സരം സൃഷ്ടിക്കുന്നതിനായി റിയൽ‌മി 3 പ്രോയെയും ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :