ചാറ്റിങ്ങിൽ സുപ്രധാന മാറ്റവുമായി വാട്ട്സ് ആപ്പ്, പുതിയ ഫീച്ചർ ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (19:55 IST)
ചാറ്റിങ്ങിൽ സുപ്രധാനമാറ്റം കൊണ്ടുവന്നിരിക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്ട്സ് ആപ്പ്. അയച്ച സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം അപ്രത്യക്ഷ്യമാകുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
വാട്ട്സ്ആപ്പിന്റെ 2.19.348 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പുതിയ സംവിധാനം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മറ്റു വേർഷനുകളിലേക്കും ഫീച്ചർ ഉടൻ തന്നെ എത്തിയേക്കും.

പുതിയ സംവിധാനം ഒരുങ്ങുന്നതായി വാ‌ബീറ്റ ഇൻഫോ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഗൂപ്പുകളിൽ മാത്രമാണ് ഈ സംവിധാനം ലഭിക്കുക. ഗ്രൂപ്പുകളിൽ ഈ സംവിധാനം നിയത്രിക്കാൻ ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമായിരിക്കും സാധിക്കുക. പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകണം എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും.

5 സെക്കൻഡ്, 1 മണിക്കൂർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സെറ്റിംഗ്സിൽ ഉണ്ടാകും. ഉപയോക്താക്കളുടെ ആവശ്യ അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും. ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് എന്ന സംവിധാനത്തിന് സമാനമാണ് പുതിയ ഫീച്ചർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :