1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Always ready to keep wickets, says Sanju Samson

വിക്കറ്റ് കീപ്പറാവാൻ എപ്പോഴും തയ്യാറാണ്. പക്ഷേ...: തുറന്നു പറഞ്ഞ് സഞ്ജു സാംസൺ

വാർത്ത
തിരുവനന്തപുരം: ആവശ്യമെങ്കിൽ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് സഞ്ജു സാംസൺ. വിൻഡീസിനെതിരായ ട്വന്റി 20 മത്സരത്തിനായുള്ള ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് കീപ്പർ ആവാൻ തയ്യാറാണ് എന്ന് താരം തുറന്നു വെളിപ്പെടുത്തിയത്. 
 
ടീം വിക്കറ്റ് കീപ്പിംഗ് എന്നെ ഏൽപ്പിച്ചാൽ മാറി നിൽക്കില്ല ആ ഉത്തരവാദിത്തം ഏറ്റെടുക്കും. അഞ്ചോ ആറോ വർഷങ്ങളായി രഞ്ജി ട്രോഫിയിലും, ഏകദിന മത്സരങ്ങളിലും ഞാൻ കേരളത്തിനായി വിക്കറ്റ് കാക്കുന്നുണ്ട്. അതുകൊണ്ട് വിക്കറ്റ് കീപ്പിംഗ് എന്നത് എനിക്ക് ഒരു അധിക ബാധ്യതയല്ല.
 
ടീമിന്റെ ആവശ്യം അനുസരിച്ച് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. ഓരോ മത്സരത്തിന് മുൻപും കീപ്പറായും ഫീൽഡറായുമെല്ലാം തയ്യാറെടുപ്പ് നടത്താറുണ്ട്. വിക്കറ്റ് കീപ്പിംഗ് എനിക്ക് ഇഷ്ടമല്ല എന്ന പ്രചരണം തെറ്റാണ്. അടിസ്ഥാനപരമായി ഞാൻ ഒരു വിക്കറ്റ് കീപ്പർ തന്നെയാണ്. ടീം എന്നോട് കീപ്പ് ചെയ്യാൻ ആവശ്യപ്പെട്ടാൽ കിപ്പ് ചെയ്യും, മറിച്ച് ഫീൽഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത് എങ്കിൽ അങ്ങനെ ചെയ്യും.
 
മുന്നോട്ട് എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ച് കോച്ച് രവി ശാസ്ത്രിയോടും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടും സംസാരിക്കും. ഇപ്പോൾ എനിക്ക് അതിനൊരു അവസരം കിട്ടിയിരിക്കുകയാണ്. ടി20 ടീമിൽ ഇടം നേടുക എന്നതല്ല രാജ്യത്തിനായി രാജ്യത്തിനായി ട്വന്റി 20 ലോകകപ്പ് നേടിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും സഞ്ജു പറഞ്ഞു. ശിഖർ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിനെ വിൻഡീസിനെതിരായ ടി20 ടീമിൽ ഉൾപ്പെടുത്തിയത്.  
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഇന്ത്യ വെസ്റ്റിൻഡീസ് മത്സരം; കാര്യവട്ടത്ത് കളിക്കാനൊരുങ്ങി സഞ്ജു, സ്വിച്ച് ഓൺ ചെയ്ത് മമ്മൂട്ടി!