ഞാൻ അത് ചെയ്യില്ല, സമീപിച്ചവരെ മടക്കി അയച്ച് സായ് പല്ലവി !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (16:42 IST)
പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം മലയാള ആസ്വാദകർ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു. പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയുടെ തന്നെ മനം കീഴടക്കി സായ് പല്ലവി. തമീഴിലും തെലുങ്കിലുമെല്ലാ, നിരവധി സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ താരം.

സിനിമാ രംഗത്തെത്തിയിട്ടും വ്യക്തിപരമായി ഏറെ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്ന ആളാണ് സായ് പല്ലവി. സിനിമയിലാണെലും ജീവിതത്തിലാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ താരം ചെയ്യില്ല. അക്കാരണങ്ങൾകൊണ്ട് സിനിമ ലഭിക്കുന്നില്ല എങ്കിൽ വേണ്ട എന്നുതന്നെയാണ് താരത്തിന്റെ നിലപാട്.

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരം തയ്യാറാവാത്തത് ഇതുകൊണ്ടാണ്. അതു മാത്രമല്ല. കോടികൾ പ്രതിഫലം ലഭിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ സായ് പല്ലവി തയ്യാറാവുന്നില്ല. പരസ്യങ്ങൾ ചെയ്യാൻ താൽപര്യമില്ല എന്നാണ് താരത്തിന്റെ മറുപടി.

രണ്ട് കോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യം നേരത്തെ താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ. കോടികൾ പ്രതിഫലം നൽകാം എന്ന് പറഞ്ഞിട്ടും ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലാവാനുള്ള ക്ഷണം സായ് പല്ലവി നിരസിച്ചിരിക്കുകയാണ്. തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും പരസ്യങ്ങളുടെ ഭഗമാകാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :