വീഡിയോ കോളിനിടെ ചിത്രങ്ങൾ പകർത്താം, ആപ്പോൾ തന്നെ പങ്കുവയ്ക്കാം, കൂടുതൽ രസകരമായ ഫീച്ചറുകളുമായി ഗൂഗിൾ ഡുവോ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (11:49 IST)
വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയില്‍ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്ന പുതിയ ഫീച്ചറുകൾകൂടി കൊണ്ടുവന്നു. കുറഞ്ഞ ബാൻഡ്‌വിഡ്ത്തിൽ പോലും മികച്ച വീഡിയോ ക്വാളിറ്റി നൽകുന്നതിനാവശ്യമായ പ്രത്യേക കോഡെക് ഉൾപ്പടെയാണ് പുതിയ ഫീച്ചറുകൾ കൊണ്ടുവന്നിരിയ്ക്കുന്നത്. വീഡിയോ കോൾ ചെയ്യുന്നതിനിടെ തന്നെ ഫോണിൽ ചിത്രങ്ങൾ പകർത്താൻ പുതിയ ഫീച്ചറിലൂടെ സാധിയ്ക്കും.

ചിത്രങ്ങൾ പകർത്തി സംസാരിക്കുന്നതിനിടെ തന്നെ ഗ്രൂപ്പ് കൊളിലുള്ള എല്ലാവർക്കും ഒറ്റ ക്ലിക്കിൽ അയച്ചുനൽകാനും സാധിയ്ക്കും. നിലവില്‍ സ്മാര്‍ട്ഫോണുകളിലും, ടാബുകളിലും, ക്രോംബുക്കിലും മാത്രമേ ഈ ഫീച്ചർ ലഭിയ്ക്കു.വീഡിയോ, വോയ്സ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസരങ്ങളിൽ
ടെക്സ്റ്റ് മെസേജിലൂടെ ആശയവിനിമയം നടത്താനും സാധിയ്ക്കും. ലോക്‌ഡൗണിൽ ഉപയോഗം വർധിച്ചതോടെ അടുത്തിടെ നിരവധി ഫീച്ചറുകളാണ് ഗൂഗിൾ ഡുവോ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :