ഇനി നഗരത്തിൽ നടക്കുന്ന പരിപാടികളെ കുറിച്ചും ഗൂഗിൾ മാപ്പ് പറഞ്ഞുതരും !

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (18:34 IST)
നിങ്ങൾക്ക് ചുറ്റും നടക്കുന്ന പൊതു പരിപാടികളെ കുറിച്ചും ഇനി ഗൂഗിൾ മാപ്പ് പറഞ്ഞു തരും. ഉപയോക്തക്കൾക്ക് തങ്ങൾ പങ്കെടുക്കാൻ പോകുന്നതോ സംഘടിപ്പിക്കുന്നതോ ആയ പരിപാടികളെ കുറിച്ച് വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ചേർക്കാൻ സാധിക്കുന്ന പ്രത്യേക സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

പരിപാടിയുടെ പേര്, സ്ഥലം, തീയതി. ചിത്രങ്ങൾ എന്നിവ ഗൂഗിൾ മാപ്പിൽ നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതോടെ ഈ പരിപാടികൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തപ്പെടും. മാപ്പ് തുറക്കുന്നതോടെ ചിത്രങ്ങൾ സഹിതം നഗരത്തിൽ നടക്കാൻ പോകുന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ പരിപാടികൾ പ്രത്യേകം ഐക്കണുകളയി കാണാൻ സാധിക്കും.

പരിപാടികൾ നടക്കുന്ന സ്ഥലത്തേക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാനുള്ള റൂട്ടും ഗൂഗിൾ മാപ്പ് കാട്ടിത്തരും. നഗരത്തിൽ നടക്കുന്ന ഇവന്റുകളിൽ പങ്കെടുക്കാൻ താൽ‌പര്യമുള്ളവർക്ക് എത്തിച്ചേരാനുള്ള സംവിധാനമാണ് ഗൂഗിൾ മാപ്പ് ഒരുക്കുന്നത്. ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലാകും ഈ സംവിധാനം ആദ്യം ലഭ്യമാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :