ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ കേരളത്തെ ഏറെ ഞെട്ടിച്ച വാർത്തയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്നത്. വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ മത്സരിക്കുന്നത് പരിഗണനയിൽ ഉണ്ട് എന്ന് എ ഐ സി സി വ്യക്തമാക്കുകയും ചെയ്തു. എന്നൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതേവരെ കൈക്കൊണ്ടിട്ടില്ല. കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് വയനാട്. രണ്ട് തവണയും മികച്ച ഭൂരിപക്ഷത്തിൽ തന്നെയാണ് എം ഐ ഷാനാവാസ ജയിച്ചത്....