പെൺകുട്ടികളുടെ സ്തന വളർച്ച തടയാൻ ക്രൂരത, ബ്രസ്റ്റ് അയണിംഗ് വ്യാപകമാകുന്നു !

Last Updated: ചൊവ്വ, 26 മാര്‍ച്ച് 2019 (17:40 IST)
ബ്രസ്റ്റ് അയണിംഗ് അപരിഷ്കൃത സമൂഹങ്ങളുടെ ഇടയിൽ വ്യാപകമായിരുന്നു ഒരു രീതിയാണ്. എന്നാൽ പെൺകുട്ടികളുടെ സ്തനം വളർച്ച തടയുന്നതിനായുള്ള ഈ ക്രൂര കൃത്യം ഇപ്പോൾ യു കെയി വർധിച്ചു വരികയാണ്. പെൺകുട്ടികൾ ഋതുമതികളാകുന്ന സമയത്ത് കല്ലുകളോ ലോഹങ്ങളും ചൂടാക്കി സ്തനങ്ങൾ വക്കുന്നതിനെയാണ് ബ്രസ്റ്റ് അയണിംഗ് എന്ന് പറയുന്നത്.

ഈ പ്രവർത്തി മാസങ്ങളോളം തുടരും. ഇതോടെ പെൺകുട്ടികളിലെ സ്തന വളർച്ച നിലക്കും. പെൺകുട്ടികളെ പുരുഷൻ‌മാരുടെ ശ്രദ്ധയിൽ നിന്നും അകറ്റി നിർത്തുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. യു കെയിലെ പടിഞ്ഞാറെ ആഫ്രിക്കൻ വശജർക്കിടയിലുണ്ടായിരുന്ന ഈ രീതി ഇപ്പോൽ വ്യാപകമാകുന്നതായാണ് റിപ്പോർട്ടുകൾ.

ബ്രസ്റ്റ് അയണിംഗിനെതിരെ ബോധവത്കരണം നൽകുന്നതിനായി ബി ബി സി ഒരു ഡോക്യുമെന്ററി പുറത്തിറക്കി. പത്താം വയസിൽ ബ്രസ്റ്റ് അയണിംഗിന് ഇരയായ കിനയ എന്ന യുവതിയുടെ അനുഭവങ്ങൾ പങ്കുവക്കുന്നതാണ് ബി ബി സിയുടെ ഡോക്യുമെന്ററി.

‘നീ ബ്രസ്റ്റ് അയണിംഗ് ചെയ്തില്ലെങ്കിൽ പുരുഷന്മാർ നീയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന് എത്തും‘ പത്താം വയസിൽ ബ്രസ്റ്റ് അയണിംഗ് ചെയ്യുന്നതിന് മുൻപ് കിനയയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. അസഹ്യമായ വേദനയുണ്ടാകുന്ന ഈ പ്രവർത്തിക്ക് ഇരയാക്കപ്പെടുമ്പോഴും കരയുന്നതിന് പെൺക്കുട്ടികൾക്ക് അവകാശം ഉണ്ടായിരുന്നില്ല എന്ന് കിനയ ഡോക്യുമെന്ററിയിൽ പറയുന്നു.

കുട്ടികളിൽ ബ്രസ്റ്റ് അയണിംഗിന് ഇരയക്കപ്പെട്ട നിരവധി കേസുകൾ ലണ്ടനിലെ സ്കൂളുകളിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സ്കൂൾ തലത്തിൽ ഇതിനെതിരെ ബോധവത്കരണം നൽകണം എന്ന ആവശ്യം ശക്തമാവുകയാണ്. ബ്രസ്റ്റ് അയണിംഗ് ചെയ്യുന്നതിലൂടെ ഭാവിയിൽ ബ്രസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :