പ്രോഫൈൽ ലോക്ക് ചെയ്യാം, സുഹൃത്തുക്കളല്ലാതെ മറ്റാരും നിങ്ങളെ കാണില്ല, പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 22 മെയ് 2020 (11:56 IST)
ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചർ കൊണ്ടുവന്നിരിയ്ക്കുകയാണ് ഫെയ്സ്ബുക്ക്. സ്വന്തം പ്രോഫൈൽ ലോക് ചെയ്തുവയ്ക്കാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ഫെയ്സ്ബുക്ക് നേരത്തെ അവതരിപ്പിച്ച പ്രോഫൈൽ പിക്ചർ ഗാർഡ് എന്ന് സംവിധാനത്തിന്റെ കൂടുതൽ പരിഷ്കരിച്ച പതിപ്പാണ് ഇത്. സുഹൃത്തുക്കളല്ലാത്തവരെ പ്രൊഫൈലിൽനിന്നും അകറ്റിനിർത്താൻ ഈ ഫീച്ചർ സഹായിയ്ക്കും.

പ്രൊഫൈല്‍ ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രവും പ്രൊഫൈൽ ലോക് ചെയ്തിരിക്കുന്നു എന്നതിന്റെ ബാഡ്ജും മാത്രമേ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് കാണാനാകു. ഉപയോക്താവിന്റെ പോസ്റ്റുകളോ വ്യക്തി വിവരങ്ങളോ കണാൻ സാധിയ്ക്കില്ല. ഈ ഫീച്ചർ ഓണാക്കുന്നതോടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരിലേക്ക് മാത്രം പ്രൊഫൈൽ ചുരുങ്ങും.


പ്രൊഫൈല്‍ ലോക്ക് ഓണ്‍ ആയി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് പബ്ലിക് ആയി പോസുകൾ പങ്കുവയ്ക്കാൻ സാധിയ്ക്കില്ല. അടുത്ത ആഴ്ച്ചയോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചൽ ലഭ്യമയി തുടങ്ങും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിട്ടുള്ളതെന്ന് ഫേസ്ബുക്ക് പ്രൊഡക്‌ട് മാനേജര്‍ റോക്‌സ്‌ന ഇറാനി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :