ഫെയ്‌സ്ബുക്കിൽ എന്തെല്ലാം കാണണം എന്ന് ഇനി നിങ്ങൾക്ക് തന്നെ തീരുമാനിക്കാം, പുതിയ സംവിധാനം എത്തി !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 നവം‌ബര്‍ 2019 (09:29 IST)
ഫെയ്സ്ബുക്ക് ടൈം ലൈനിൽ നമുക്ക് ഇഷ്ടമില്ലാത്ത കണ്ടന്റുകൾ വരുന്നു എന്ന് പലരും പരാതി പറയാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഇപ്പോൾ ഫെയിസ്ബുക്ക്. നമ്മുടെ ടൈംലൈനിൽ എന്തെല്ലാം പ്രത്യക്ഷപ്പെടണം എന്നത് നമുക്ക് തന്നെ തീരുമാനിക്കാം. ഇതിനായി പ്രത്യേക കസ്റ്റമൈസേഷൻ സംവിധാനമാണ് ഫെയ്സ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്.

കണ്ടന്റുകളും പരസ്യങ്ങളും ഇതിലൂടെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാം. സുഹൃത്തുകളിൽ ആരുടെയെല്ലാം പോസ്റ്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നതും ഈ സംവിധാനത്തിൽ പ്രത്യേകം തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ സംവിധാനം ഇതിനോടകം തന്നെ ഐഒഎസ് പതിപ്പുകളീൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ആൻഡ്രോയിഡ് പതിപ്പിൽ വൈകാതെ തന്നെ സംവിധാനം ലഭ്യമായി തുടങ്ങും. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടാത്ത ടാബുകൾ, മാർക്കറ്റ് പ്ലേസുകൾ, ഇവന്റുകൾ, പ്രൊഫൈലുകൾ, ഫ്രണ്ട് റിക്വസ്റ്റുകൾ എന്നിവ പുതിയ സംവിധാനത്തിലൂടെ ഉടൻ തന്നെ ടൈംലൈനിൽനിന്നും നീക്കം ചെയ്യാൻ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :