കിയ ഒരുങ്ങി തന്നെ, അടുത്തത് പ്രീമിയം ഹാച്ച്ബാക്ക് പിക്കാന്റോ ?

Last Updated: വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:28 IST)
ഇന്ത്യയിൽ എത്തിച്ച ആദ്യ വാഹനം സെൽടോസ് വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. സെൽടോസിന് ശേഷം കൂടുതൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. അടുത്തതായി പ്രീമിയം ഹാച്ച്‌ബാക്ക് പിക്കാന്റോ ആയിരിക്കും കിയ ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് സുചന.

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ആരെയും അമ്പരപ്പിക്കുന്ന പ്രീമിയം ഫീച്ചറുകളാണ് കിയ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. അതും കുറഞ്ഞ വിലയിൽ നൽകുന്നു. വാഹനത്തിന്റെ ലുക്കിൽ തന്നെ ഒരു പ്രീമിയം സ്പോട്ടീവ് ടച്ച് കാണാനാകും. ഇന്റീരിയറലേക്ക് ചെന്നാൽ ഈ സെമെന്റിലെ മറ്റു കാറുകളിൽനിന്നും തികച്ചും വ്യത്യസ്തമായ ഫീച്ചറുകൾ കാണാം.

ഇന്റെർനെറ്റ് കാർ എന്ന് വിളിക്കം കണക്ടിവിറ്റിയിൽ പിക്കാന്റോയെ. സൺ റൂഫ് ഉൾപ്പടെയുള്ള ആഡംബര ഫീച്ചറുകൾ. ഈ വാഹനത്തിൽ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഹ്യൂണ്ടായ് വെന്യുവിൽ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പിക്കാന്റോക്ക് കരുത്ത് പകരുന്നത്. വാഹനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :