മാക്രോ സെൻസർ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ, ലേസർ ഓട്ടോഫോക്കസ്, മോട്ടറോള വൺ മാക്രോ ഞെട്ടിക്കും !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 12 ഒക്‌ടോബര്‍ 2019 (19:53 IST)
മൊബൈൽ ഫോട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധന്യം നൽകുന്ന പുതിയ ഇമേജ് സെൻസറുമായി മോട്ടറോള വൺ മാക്രോ ഇന്ത്യൻ വിപണിയിലെത്തി. ക്ലോസ് ആപ്പ് ചിത്രങ്ങൾക്ക് കൂടുതൽ മികവ് നൽകുന്ന പ്രത്യേക സെൻസർ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 9999 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില.

ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായി ഒക്ടോബർ 12ന് അർധരാത്രി മുതൽ സ്മാർട്ട്ഫോണിന്റെ വിൽപന ആരംഭിക്കും ലേസർ ഓട്ടോഫോക്കസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായ ഓട്ടോഫോക്കസ് സാധ്യമാക്കാൻ ക്യാമറകൾക്ക് കഴിയും. 13 മെഗാപിക്സലാണ് ട്രിപ്പിൾ റിയർ ക്യാമറകളിലെ പ്രധാന സെൻസർ, രണ്ട് മെഗാപിക്സൽ വീതമുള്ള രണ്ട് സെൻസറുകൾകൂടി അടങ്ങുന്നതാണ് റിയർ ക്യാമറകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.

6.2 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വിപണിയിലുള്ളത്. മീഡിയടെക്കിന്റെ പി70 പ്രൊസസർ കരുത്ത് പകരുന്ന ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുക. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :